Thursday, July 17, 2014

സഹജീവനത്തിന്റെ സര്‍ഗ്ഗാത്മകത




* അതിര്‍ത്തികളും വേലികളുമില്ലാത്ത ജാതിമതവര്‍ഗ്ഗ രഹിതമായ ജനാധിപത്യ ലോകം.

* പെണ്ണെന്ന മാറ്റിനിര്‍ത്തലില്ലാതെ വിചാരിക്കുമ്പോഴൊക്കെ യാത്രചെയ്യാനും സ്വപ്‌നം കാണാനുമാവണം.

* പ്രസവിക്കുക, കുട്ടികളെ വളര്‍ത്തുക എന്നതില്‍ മാത്രമാണ് സ്ത്രീയുടെ സൃഷ്ടിപരത എന്ന് ഇവള്‍ കരുതുന്നില്ല. ഒരുവളോടൊപ്പം സാഹിത്യമോ സംഗീതമോ കലയോ ഉണ്ടെങ്കില്‍ അതു കൂടി ഉള്‍പ്പെടുമ്പോഴേ അവള്‍ സമ്പൂര്‍ണ്ണമാകുന്നുള്ളു. വിവാഹത്തിനും കുടുംബത്തി
നും കുട്ടികള്‍ക്കും വേണ്ടി ഒരു സ്ത്രീക്കും സര്‍ഗ്ഗാത്മകതയെ മാറ്റിനിര്‍ത്തേണ്ടി വരരുതാത്ത ലോകം ഇവള്‍ സ്വപ്‌നം കാണുന്നു.

*പാരിസ്ഥിതിക ബോധമില്ലാത്തവരാണ് നമ്മളെന്ന് വിചാരിക്കുന്നില്ല. പക്ഷേ, പാരിസ്ഥിതികബോധത്തേക്കാള്‍ പ്രധാനം അത് പ്രവൃത്തിയില്‍ വരുത്തുക എന്നതാണ്. സാമൂഹത്തിന്റെ പൊതുബോധം എന്തുകൊണ്ടോ പ്രകൃതിക്കൊപ്പമല്ലാതാകുന്നു. സഹജീവനത്തിന്റെ പാഠം നാം മറന്നുപോകുന്നു. പ്രകൃതിയും മനുഷ്യനും ഇണങ്ങി ജീവിക്കുന്നൊരു കാലത്തെ സ്വപ്‌നം കാണുന്നു.

*ഈ ഭൂമി ആര്‍ക്കും ഉടമസ്ഥാവകാശം ഇല്ലാത്തിടമാകണം. ഉടമസ്ഥാവകാശം എല്ലാവര്‍ക്കുമെല്ലാവര്‍ക്കുമാവണം. നിയന്ത്രണങ്ങളൊന്നുമുണ്ടാവരുത്.ഏതുയാത്രക്കാര്‍ക്കും അവശര്‍ക്കും രോഗിക്കും വിശ്രമിക്കാനുള്ള ഇടം വേണം, എവിടെയും. ആര്‍ക്കും വെള്ളമെടുക്കാവുന്ന കിണറുകള്‍ വേണം. ചുററും പഴത്തോട്ടമുണ്ടാവണം. അവകാശികളാരും ചോദിച്ചുവരരുത്.


'എന്റെ അഞ്ചുസ്വപ്‌നങ്ങള്‍' ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ വന്നത്

3 comments:

ajith said...

നല്ല സ്വപ്നങ്ങള്‍

© Mubi said...

"സഹജീവനത്തിന്റെ പാഠം നാം മറന്നുപോകുന്നു. പ്രകൃതിയും മനുഷ്യനും ഇണങ്ങി ജീവിക്കുന്നൊരു കാലത്തെ സ്വപ്‌നം കാണുന്നു..." ഇതെന്റെയും ഒരു കുഞ്ഞു സ്വപ്നമാണ്

Harinath said...

സുന്ദരമായ 5 ആശയങ്ങൾ. ഇതൊക്കെ ഉൾക്കൊള്ളാത്തവരും അംഗീകരിക്കാത്തവരും ഉണ്ടായിരിക്കും. പക്ഷെ, ഇതൊക്കെ ഇഷ്ടപ്പെടുന്നവർ ഒറ്റപ്പെട്ടുപോകാതിരുന്നെങ്കിൽ... തീർച്ചയായും നല്ല മാറ്റങ്ങൾ സംഭവിക്കും.