Monday, April 7, 2008

പച്ചത്തെറിയുടെ പൂക്കാലം അഥവ ചൊറിച്ചു മല്ലലുകളുടെ കാലം

സ്‌പൂണറിസത്തെക്കുറിച്ച്‌ പഠിച്ചത്‌ പ്രീഡിഗ്രി ഒന്നാം വര്‍ഷമായിരുന്നു. നാവ്‌ അല്‌പം പിഴച്ചുപോകുന്നതായിരുന്നു ഡോ. സ്‌പൂണറെ ചൊറിച്ചു മല്ലലിന്റെ ഗുരുവാക്കിയത്‌. ഒരു വൈദികനായ അദ്ദേഹത്തിന്‌ നമ്മുടെ നാട്ടിലുള്ളത്ര നാവു പിഴച്ചില്ലെന്നു വേണം കരുതാന്‍. ക്ലാസ്‌ എടുത്തുകൊണ്ടിരിക്കുമ്പോള്‍ എന്റെ തൊട്ടുപുറകിലെ ബഞ്ചിലിരുന്ന ആണ്‍കുട്ടികള്‍ ചൊറിച്ചു മല്ലാന്‍ തുടങ്ങി. പച്ച മലയാളത്തില്‍.
കേട്ടാല്‍ ഇതിലെന്തിരിക്കുന്നു എന്നു തോന്നും. പക്ഷേ അക്ഷരങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും മാറ്റിക്കഴിയുമ്പോള്‍്‌ മുട്ടന്‍ തെറികളാവുന്നു അവ.
കണ്ട്‌ ഒരു പഴുതയുണ്ടായിരുന്നു എന്നോ ചൂല്‍ പുല്ല്‌ എന്ന വാക്കിന്‌ എനിക്കൊരിക്കല്‍ നാക്കു പിഴച്ചത്‌ പൂല്‍ ചുല്ല്‌ എന്നായതോ ആയിരുന്നില്ല ആണ്‍കുട്ടികള്‍ക്കിടയില്‍ നിന്ന്‌ കേട്ട ചൊറിച്ചു മല്ലലുകള്‍.
ഇവര്‍ പറയുന്നത്‌ തെറിയാണെന്ന്‌ മനസ്സിലായിരുന്നെങ്കിലും അതെവിടെയെങ്കിലും എഴുതിവെയ്‌ക്കാന്‍ ധൈര്യം പോരായിരുന്നു. ഒന്നാമത്‌ സാര്‍ ക്ലാസ്സെടുത്തു കൊണ്ടിരിക്കുന്നു. തൊട്ടുപുറകില്‍ അവന്മാര്‍ അടുത്ത്‌ സിജി...രക്ഷയൊന്നേയുള്ളു..മനസ്സില്‍ കുറിക്കുക..
അങ്ങനെ മനസ്സില്‍ കുറിച്ചെടുത്തതെല്ലാം വീട്ടിലെത്തിയ ഉടന്‍ ഉപേക്ഷിക്കപ്പെട്ടു കിടന്ന 'വനിത'യുടെ വൈറ്റ്‌ സ്‌പേസുകളിലേക്ക്‌ പകര്‍ത്തി.

ചൊറിച്ചുമല്ലലില്‍ മാറ്റേണ്ട അക്ഷരങ്ങളെ വൃത്തതിലാക്കി എങ്ങോട്ടാണ്‌ മാറ്റേണ്ടതെന്ന്‌ വരച്ചുമിട്ടു..
അമ്പടാ...
കൊച്ചുരാമന്‍ എവിടെനിന്നോ എങ്ങോട്ടോ ചാടിയതും പത്രക്കാരനുമൊക്കെ കണ്ണും ചെവിയും പൊത്തിപ്പിടിച്ചിരിക്കേണ്ട തെറികളായി..
ഇതൊന്നും പോരാഞ്ഞിട്ട്‌ അനിയത്തിമാരെ കാണിച്ചുകൊടുത്തു.
വാക്കുകളിലെ അത്ഭുതം. പച്ചത്തെറികളുടെ പൂക്കാലം...
ഇവന്മാര്‍ക്കിതൊക്കെ എവിടെനിന്നു കിട്ടുന്നു എന്ന ആകാംക്ഷയുമുണ്ടായിരുന്നു.

ഏതായാലും ചൊറിച്ചുമല്ലലും സ്‌പൂണറിസവും മറന്നുപോയ ഒരു ദിവസമാണ്‌ ചെച്ചാ(ഇളയച്ഛന്‍) വെച്ചെഴുതാന്‍ മാസിക ചോദിച്ചത്‌. ഓര്‍ക്കാതെ എടുത്തുകൊടുത്തത്‌ ആ 'വനിത'.
വൈറ്റ്‌ സ്‌പേസുകള്‍ കുത്തി നിറച്ചിരിന്ന തെറികള്‍....
കണ്ടുപിടിച്ചു കഴിഞ്ഞു.
എന്താണ്‌ സംഭവിക്കാന്‍ പോകുന്നതെന്നോര്‍ക്കാന്‍ പോലും വയ്യ. ആ അക്ഷരങ്ങളൊക്കെ വേറെ അക്ഷരങ്ങളാവണേ എന്നു വരെ ആശിച്ചു ഞാന്‍..
നിന്ന നില്‌പില്‍ ഇടിവെട്ടിയിരുന്നെങ്കില്‍ എന്നും ചിന്തിച്ചു...തല ചുറ്റും പോലെ..
പക്ഷേ,
"മൈനയാണോ ഇതെഴുതിയത്‌ വളരെ ശാന്തമായൊരു ചോദ്യം.
ഇതെവിടെന്ന്‌ കിട്ടി?"
ഏതായാലും സമാധാനം..ഡോ. സ്‌പൂണറെയും ആണ്‍കുട്ടികളെയും ഓര്‍മിച്ചു.
"എഴുതി നോക്കുന്നതൊക്കെ കൊള്ളാം..വെട്ടിക്കളഞ്ഞേക്കണം. അല്ലെങ്കി കീറികളഞ്ഞേക്കണം...
എന്റടുത്ത്‌‌ കിട്ടിയത്‌ കിട്ടി. വേറൊരാളുടെ അടുത്താണിത്‌ കിട്ടുന്നതെങ്കില്‍ നിങ്ങളെക്കുറിച്ചെന്തു വിചാരിക്കും?"
ഹോ..രക്ഷപെട്ടു..
ശരിയാണ്‌...എന്നാലും പച്ചത്തെറികളും പതിനാറാം വയസ്സും തമ്മില്‍ എന്തെങ്കിലും ബന്ധങ്ങളുണ്ടാവാം. മൂത്രപ്പുര സാഹിത്യമാത്രമല്ല ഇങ്ങനെയും സാഹിത്യമുണ്ടാവുന്നു എന്നും...

14 comments:

Myna said...

ചൊറിച്ചുമല്ലലില്‍ മാറ്റേണ്ട അക്ഷരങ്ങളെ വൃത്തതിലാക്കി എങ്ങോട്ടാണ്‌ മാറ്റേണ്ടതെന്ന്‌ വരച്ചുമിട്ടു..
അമ്പടാ...
കൊച്ചുരാമന്‍ എവിടെനിന്നോ എങ്ങോട്ടോ ചാടിയതും പത്രക്കാരനുമൊക്കെ കണ്ണും ചെവിയും പൊത്തിപ്പിടിച്ചിരിക്കേണ്ട തെറികളായി..
ഇതൊന്നും പോരാഞ്ഞിട്ട്‌ അനിയത്തിമാരെ കാണിച്ചുകൊടുത്തു.
വാക്കുകളിലെ അത്ഭുതം. പച്ചത്തെറികളുടെ പൂക്കാലം...
ഇവന്മാര്‍ക്കിതൊക്കെ എവിടെനിന്നു കിട്ടുന്നു എന്ന ആകാംക്ഷയുമുണ്ടായിരുന്നു.

കണ്ണൂരാന്‍ - KANNURAN said...

ഇതിലും രസകരമായിരുന്നേനെ ഈ മാസിക ക്ലാസിലെ ആണ്‍‌കുട്ടികളുടെ കൈയ്യില്‍ പെട്ടിരുന്നെങ്കില്‍!! മറ്റൊന്നുമല്ല, അവര്‍ പിന്നെ മൈനയുടെ അടുത്തു നിന്നു സംസാരമെ നിര്‍ത്തുമായിരുന്നു!!! ഞങ്ങളുടെ നാട്ടിലൊന്നുമുണ്ടായിരുന്നില്ല ഇത്തരം ചൊറിച്ചു മല്ലലുകള്‍. ദില്ലി വാസക്കാലത്ത് കിട്ടി കുറെയെണ്ണം കോട്ടയം ജില്ലക്കാരില്‍ നിന്നും!! ഇപ്പൊ ഇവിടെയും കുറെശ്ശെ കേള്‍ക്കുന്നുണ്ട്. കൂടാതെ ഗൂഢഭാഷ അഥവാ മൂലഭദ്രഭാഷയെന്നൊരു ഭാഷാ ശാഖ തന്നെ ഉണ്ട്. ഈ ലേഖനവും കാണൂ

Siju | സിജു said...

ഇതൊരു വലിയ സാഹിത്യശാഖയല്ലേ.. :)

അനില്‍ശ്രീ... said...

ഡോക്ടര്‍ സ്പൂണറെ പറ്റി ഞാനും പഠിച്ചിരുന്നു പ്രീഡിഗ്രിക്ക്. (അപ്പോള്‍ മഹാത്മ ഗാന്ധി സര്‍‌വകലാശാലയില്‍ ആയിരുന്നു അല്ലേ?)

പൊതുവേ കോട്ടയം ഏരിയയില്‍ ആണ് ഇത് കൂടുതല്‍ പ്രചാരത്തില്‍ ഉള്ളത് എന്ന് തോന്നുന്നു. തിരുവനന്തപുരംകാരും മോശമല്ല. തിക്കുറിശ്ശി ആയിരുന്നല്ലോ ചൊറിച്ചു മല്ലലിന്റെ തല തൊട്ടപ്പന്‍. റാം മോഹന്റെ ഡിലിറ്റ് ചെയ്ത വിവാദ പോസ്റ്റില്‍ ഇതിനെ കുറിച്ചും ചര്‍ച്ച നടന്നിരുന്നു എന്നാണോര്‍മ്മ.

അനില്‍ശ്രീ... said...
This comment has been removed by the author.
Aluvavala said...

പ്രിയപ്പെട്ട മൈന,
അനില്‍ശ്രീ ലിങ്കിട്ടു പറഞ്ഞപോലെ, വേണ്ടായിരുന്നു എന്ന് തോന്നലാണ് ഭംഗി. ആ ലിങ്കുകള്‍ സര്‍പ്പഗന്ധിക്ക് യോജിക്കുന്നില്ല എന്നാണ് എന്റെ ഒരു തോന്നല്‍.

ഇനി, ഞാനിങ്ങനെ എഴുതിയത് കൊണ്ട്, 'ഓ. . . ഒരു പുണ്യാളന്‍!' എന്ന് ആരെങ്കിലും പറഞ്ഞാല്‍ മൈന അവരോടു പറഞ്ഞേക്കണം 'പരക്കല്ലേടാ കുട്ടീ"..ന്ന്.

എനിക്കറിയാം മൈന പറയില്ല...!

സ്നേഹപൂര്‍‌വം. ആലുവവാല.

അനില്‍ശ്രീ... said...

as mr.aluva vala said, i deleted that links of ... thanaro blogs

Unknown said...

മൈനാ അസലായി ഞങ്ങള്‍ പാവം കോട്ടയത്തുക്കാര്‍ ഇവിടെ ജിവിച്ചു പോട്ട്ടെ

അനില്‍ ഐക്കര said...

ചൊറിച്ചു മല്ലല്‍ ഉസകരമായി രപയോഗിക്കുന്നവരും ഉണ്ട്.കുട്ടിക്കൂട്ടുകാര്‍ ഇങനെയൊക്കെ കാട്ടിയിട്ടുണ്ടാവും.നതു അമ്മള്‍ ക്ഷമിക്കുകയല്ലേ വേണ്ടത്?

മിക്കവാറും നേരെ പറയുവാന്‍ കഴിയാത്ത അശ്ലീലവും ചീത്തകളും ആണ് ഇത്തരത്തില്‍ പുറത്തുവരാറുള്ളത്. മൈനയുടെ ആകാംക്ഷ അപകടത്തിലായതിന്റെ കഥ രസകരമായി പറഞിരിക്കുന്നു. പെണ്‍കുട്ടികള്‍ക്കില്ലാത്ത ധൈര്യം തന്നെ.

പതിനാറാണ് ചൊറിച്ചു മല്ലലിന്റെ കാലം എന്ന് തോന്നുന്നില്ല. എല്ലാ കാലയളവിലും ഇതുപയോഗിക്കപ്പെടുന്നു. ചൊറിച്ചുമല്ലല്‍ സ്പെഷ്യലിസ്റ്റുകള്‍ ഈ നാട്ടില്‍ ധാരാളം ഉണ്ട്.അവര്‍ എന്തു നല്ല കാര്യം പറഞ്ഞാലും പ്രശ്നമാണ്.

ഉദാഹരണം പറയാന്‍ എനിക്കു മടിയാണ്. ഏതായലും പുതുമയുള്ള വിഷയങ്ങള്‍ ഇങനെ പോരട്ടെ..!

Prajeshsen said...

chorichumallan parayaruthu
karanam nammal rampunthanavaruthi kkarkku athu valiya moshama

യൂനുസ് വെളളികുളങ്ങര said...

tank you dear, shareyaya vazhi katte yathinu nandi

onlooker said...

Beruthe alla thaningane aayi poyathu.

ഭക്ഷണപ്രിയന്‍ said...

പുലര്‍ച്ചയോടെ ആറ്റില്‍ ചാടി മരിച്ച പത്രക്കാരന്‍ സണ്ണിക്കു ഈ കമന്റു സമര്‍പ്പിക്കുന്നു.
മരിക്കുന്നതിനു മുന്‍പു സാറു പൂരി തിന്നതായും പുഞ്ചിരിച്ചതായും പറയപ്പെടുന്നു.

Unknown said...

പത്രക്കാരൻ സണ്ണി മരിച്ചത് കമലയെ വിളിച്ചാണോ